07:55am 26 April 2026
NEWS
വാഹന പിഴയടയ്ക്കാൻ സുവർണാവസരം; ചെങ്ങന്നൂരിൽ 27-ന് മെഗാ അദാലത്ത്


24/04/2026  08:11 PM IST
nila
വാഹന പിഴയടയ്ക്കാൻ സുവർണാവസരം; ചെങ്ങന്നൂരിൽ 27-ന് മെഗാ അദാലത്ത്

​ചെങ്ങന്നൂർ: മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ പകുതി പിഴയൊടുക്കി തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരമൊരുങ്ങുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഇ-ചെല്ലാൻ അദാലത്ത് 27-ന് ചെങ്ങന്നൂർ ആർടിഒ ഓഫീസിൽ നടക്കും.

​2024 ഡിസംബർ 31 വരെയുള്ള ഇ-ചെലാൻ കേസുകൾക്കാണ് പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ അദാലത്തിലൂടെ തീർപ്പാക്കാൻ സാധിക്കുമെന്നത് വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം ഹാജരാക്കിയാൽ മതിയാകും. മറ്റ് രേഖകൾ പരിശോധനയ്ക്കായി നൽകേണ്ടതില്ല.
​രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത് നടക്കുക. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി പിഴയടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി അദാലത്ത് കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img